വി ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂരിലും ഫ്ളക്സ് ബോര്‍ഡുകൾ….

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരിലും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ളക്സിലെ വാചകം. മാടായി കൂട്ടായ്മ എന്ന പേരില്‍ പഴയങ്ങാടിയിലെ ബീവി റോഡിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നേരത്തേ മലപ്പുറത്തും സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ‘നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു ഫ്ളക്സില്‍ എഴുതിയിരുന്നത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ളക്സ് ഉയര്‍ന്നത്.



