പാമ്പുകടിയേറ്റ് രണ്ട് പേർ മരിച്ച സംഭവം…ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം… കെ സി വേണുഗോപാൽ

ആലപ്പുഴ: പാമ്പുകടിയേറ്റ് കായംകുളത്ത് വീട്ടമ്മയും തിരുവനന്തപുരത്ത് കുട്ടിയും മരിച്ച സംഭവത്തിൽ പിഴവുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിൽ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെ സി വേണുഗോപാൽ എംപി. രണ്ട് പേരെയും ആശുപതിയിൽ പ്രവേശിച്ചപ്പോൾ തന്നെ പാമ്പ് കടിയേറ്റതാണെന്ന് കുടുംബങ്ങൾ അറിയിച്ചിട്ടും ആന്റിവെനം നൽകാൻ ഡോക്ടർമാർ തയ്യാറാകാതിരുന്നതാണ് മരണ കാരണമെന്ന ആരോപണം ആരോഗ്യ മേഖലയുടെ ഗൗരവകരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ച മൂലമുണ്ടായ ഈ മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉടനടി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ തയ്യാറാകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Related Articles

Back to top button