കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ

കാട്ടാക്കടയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കാട്ടാക്കട എളളുവിള സ്വദേശി രാഹുൽ(24) ആണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായ തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. രാഹുലും പ്രതിയുമായി വാക്കുതർക്കമുണ്ടായിയിരുന്നു.
തുടർന്ന് താക്കോൽ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് പ്രതി കുത്തുകയായിരുന്നു. ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



