വീടിന് സമീപം കണ്ടെത്തിയത് 25 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ…

ഒന്നും രണ്ടുമല്ല 25 മൂര്‍ഖന്‍ ഒന്നിച്ച് ജനവാസ കേന്ദ്രത്തിൽ. പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം പാമ്പിനെയും പാമ്പിന്‍ കുഞ്ഞുങ്ങളെയും പിടികൂടിയത്. കുഞ്ഞുങ്ങളുള്‍പ്പെടെ 26 പാമ്പുകളാണ് ഉണ്ടായിരുന്നത്. വീട്ടുപറമ്പിലെ തേക്കുമരത്തിനോട് ചേര്‍ന്നുള്ള പൊത്തിലായിരുന്നു പാമ്പുകള്‍.

റോഡിലൂടെ സഞ്ചരിക്കുന്നവര്‍ പൊത്തില്‍ നിന്ന് തല വെളിയിലിട്ടിരിക്കുന്ന മൂര്‍ഖനെ കണ്ടതോടെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഉടനെ നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായ വി പി സുജിത്ത് സ്ഥലത്തെത്തി മാളം പൊളിച്ചുനോക്കിയെങ്കിലും ആദ്യം പാമ്പുകളെ കണ്ടെത്താനായില്ല. തുടര്‍ന്ന് മാളത്തിനുള്ളിലേക്ക് വെള്ളം ഒഴിച്ചപ്പോഴാണ് വലിയ മുര്‍ഖനും കുഞ്ഞുങ്ങളും ഒന്നിന് പിറകേ ഒന്നൊന്നായി പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേക്ക് എത്തിയത്.

Related Articles

Back to top button