പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം

പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ആയുര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന് വര്‍ഗീസ് (70), മകന് റോബിന്(33) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയ റോബിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൈനാന് വര്‍ഗീസിന്റെ ഭാര്യ റോസി നൈനാന്, റോബിന് നൈനാന്റെ മക്കളായ ആദം, അഥീല്‍ എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.



