മലപ്പുറത്ത് ഭർത്താവ് തീ കൊളുത്തിയ യുവതി മരിച്ചു… ഭർത്താവ് പൊലീസ് പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന (25) ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെ മുൻഷാദ് ഷഫ്നയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച മുൻഷാദിനെ പൊലീസ് വേഗത്തിൽ കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്കിടയിൽ നേരത്തെയും അസ്വാരസ്യങ്ങൾ നിലനിന്നിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഷഫ്നയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Related Articles

Back to top button