ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്…..

തിരുവനന്തപുരം: നഗരത്തില്‍ വ്യാജ എസ്എംഎസുകള്‍ അയച്ച് ഓണ്‍ലൈന്‍ ടാക്‌സി സൈബര്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ആപ്പുവഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരന്‍ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്‌സാപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോള്‍ തുക മാറിപ്പോയെന്ന് പറഞ്ഞും ബാങ്കില്‍ നിന്ന് പണം നഷ്ടമായതിന്റെ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയച്ചും പണം ആവശ്യപ്പെടുകയാണ് രീതി. മറ്റൊരാള്‍ പണം അയച്ചെന്നും യാത്രാക്കൂലിയേക്കാള്‍ അധികം തുകയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരന്റെ ഫോണ്‍ കോൾ ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.



