വൈദ്യുതി പ്രതിസന്ധിയില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി ബിനോയ് വിശ്വം….

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് എന്നാല്‍ ഇരുട്ടാണെന്നും എല്‍ഡിഎഫ് ആണ് വെളിച്ചമെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് മൗനത്തിലാണെന്നും എന്ന് വൈദ്യുതി ലഭിക്കുമെന്ന കാര്യത്തില്‍ മന്ത്രിക്ക് ഉത്തരമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാനില്ല എന്നും ബിനോയ് വിശ്വം പരിഹസിച്ചു.

വൈദ്യുതി ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്നതാണ് യുഡിഎഫിന്റെ നിലപാട്. ജീവിക്കാന്‍ വേണ്ടി സമരം ചെയ്‌തേ തീരുയെന്ന അവസ്ഥ ഉണ്ടാകുന്നു. ആര്‍ക്കും സമരം ചെയ്യണമെന്ന് ഒരു വാശിയുമില്ല. സമരം ചെയ്യാന്‍ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. വൈദ്യുതി കരാര്‍ റദ്ദാക്കിയത് എല്‍ഡിഎഫ് അല്ലെന്നും റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button