മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ….വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തു. കെട്ടിട നമ്പർ ഉണ്ടായിരുന്ന കെട്ടിടങ്ങൾക്കും ലൈസൻസ് ഉണ്ടായിരുന്ന സംരംഭകർക്കുമുള്ള നഷ്ടപരിഹാര വിതരണം ഉടൻ ആരംഭിക്കും.
കെട്ടിട നമ്പർ ഇല്ലാത്ത കെട്ടിടങ്ങൾ, പെർമിറ്റോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾ, പെർമിറ്റോ ലൈസൻസോ ആവശ്യമില്ലാതിരുന്ന സ്ഥാപനങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രാദേശിക അന്വേഷണം നടത്തി പ്രസക്തമായ തെളിവുകൾ ശേഖരിച്ച് അർഹരായവർക്ക് നഷ്ടപരിഹാരം നൽകാൻ തുടർനടപടി സ്വീകരിക്കും.



