രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്തുപോകേണ്ടി വരുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി….കെ.സി വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അപമാനകരമായി രാജിവെച്ചു പുറത്തേക്ക് പോകുന്ന പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും ഗ്യാനേഷ് കുമാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് കോൺഗ്രസിന്റെ ‘ദേശ് ബച്ചാവോ റാലി’യിൽ സംസാരിക്കവേയായിരുന്നു വിമർശനം. 2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
56 നെഞ്ച് ഉണ്ടെങ്കിൽ മോദിയെ സംവാദം വെല്ലുവിളിക്കുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മോദി ഓടി ഒളിക്കുകയാണ്. രാഹുൽ ഗാന്ധി എന്ത് ചെയ്യാൻ പോകുന്നുവെന്ന് അറിയാൻ ഇൻഡ്യ സഖ്യവും കോൺഗ്രസും കാത്തിരിക്കണം.ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് അദേഹം പറഞ്ഞു. കോഴിക്കോട് നടക്കുനത് രാജ്യത്തെ വീണ്ടെടുക്കാൻ ഉള്ള പോരാട്ടമാണ്. ഹരിയാനയിലടക്കം കോൺഗ്രസിന് വലിയ പിന്തുണയുണ്ടായിരുന്നു എന്നാൽ അവിടെ കോൺഗ്രസ് തോറ്റു. ഹരിയാനയിൽ ബിജെപി ജയിച്ചത് എങ്ങനെയെന്ന് കെസി വേണുഗോപാൽ ചോദിച്ചു. മഹാരാഷ്ട്രയിലും കർണാടകയിലും സമാനമായ അവസ്ഥയുണ്ടായി. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള അജണ്ട മോദിക്കും, അമിത് ഷായ്ക്കും ഉണ്ടായിരുന്നുവെന്ന് അദേഹം പറഞ്ഞു.
