30 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ അപകടം, ഛത്തീസ്ഗഡിൽ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങി

ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണ് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മൂന്നുപേരായിരുന്നു വിമാനത്തിൽ ഉണ്ടായതെന്നും വിവരമുണ്ട്.

അപകടത്തെ തുടർന്ന് വിമാനത്തിൽ തീപിടിച്ച് പ്രദേശം മുഴുവൻ കനത്ത പുകമഞ്ഞിൽ മൂടപ്പെട്ടു. ഒരു മരത്തിൽ ഇടിച്ച ശേഷമാണ് വിമാനം താഴേക്ക് പതിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിക്കുന്നു.
സെസ്ന കാരവാൻ വിഭാഗത്തിൽപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദേശീയ മാധ്യമങ്ങൾ പ്രകാരം, വിമാനം വളരെ താഴ്ന്ന നിലയിൽ, ഏകദേശം 30 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

Related Articles

Back to top button