ദേശീയ പാതയിൽ കുറ്റിപ്പുറത്ത് വാഹനങ്ങളുടെ കൂട്ടയിടി

ദേശീയപാതയിൽ കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണംവിട്ട ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് 6.30നാണ് സംഭവം

ചരക്ക് ലോറിയെ കൂടാതെ ആറു കാറുകളും ഒരു ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കാറുകളിൽ ഇടിച്ച ലോറി ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ലോറിക്ക് പിന്നിൽ ഏതാനും വാഹനങ്ങളും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. അവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

പേരാമ്പ്ര സ്വദേശിയായ ചരക്ക് ലോറി ഡ്രൈവർ മദ്യപിച്ചതായി ആരോപണമുണ്ട്. ഇയാളെ വൈദ്യ പരിശോധനക്കായി ഡ്രൈവറെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button