പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു… മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ…

അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിര്‍ത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.

Related Articles

Back to top button