ശബരിമല സ്വര്‍ണക്കൊള്ള…ഇഡി അന്വേഷണവും നിലച്ചു….

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും നിലച്ചു. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇ‍ഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല. ഇതിനിടെ, കേസ് അന്വേഷിച്ചിരുന്ന ഇഡി അഡി. ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയത്തു. അഡി. ഡയറക്ടര്‍ അശുഘോയലാണ് അലഹബാദിലേക്ക് മാറിയത്. പുതിയ ഉദ്യോഗസ്ഥൻ ഇതുവരെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല. ജനുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇതുവരെ ഇഡി ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുരാരി ബാബു അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി അന്വേഷണം നിലച്ചതിനൊപ്പം തന്നെ എസ്‍ഐടി അന്വേഷണവും ഇഴയുകയാണ്. കേസിൽ ഇതുവരെ എസ്‍‍ഐടി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Related Articles

Back to top button