വനിതാ സംവരണ ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം അടിമുടി മാറും

പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഏതു മുന്നണിയാകും 71 സീറ്റുകളുടെ ഭൂരിപക്ഷം സ്വന്തമാക്കി അധികാരത്തിലെത്തുക എന്ന ചർച്ചകൾ സംസ്ഥാനത്താകെ ശക്തമാണ്. ഇതിനിടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിക്കുന്ന വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നത് ഏകദേശം ഉറപ്പായിരിക്കുന്നു. ഇതോടെ കേരളത്തിലെ നിയമസഭാ സീറ്റുകളുടെ എണ്ണം വർദ്ധിക്കും. ഒരുപക്ഷേ ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകൾ പോരാതെവരും.

Related Articles

Back to top button