വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർ ഗൺ ചൂണ്ടി… യുവാവ് അറസ്റ്റിൽ

കൊച്ചി: വിഷുവിന് കണികാണിക്കാൻ ചെന്ന കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ വള്ളുശ്ശേരി ജെൽസൺ ആണ് കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയത്. എയർ ഗൺ കണ്ട് കുട്ടികൾ ഭയന്നോടുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



