‘ആദ്യ 24 മണിക്കൂറിൽ ഒരു കപ്പലിനെ പോലും ഹോർമൂസ് കടക്കാൻ അനുവദിച്ചില്ല’

ഹോർമൂസിൻ്റെ ഉപരോധ മേഖലയിൽ പതിനായിരത്തിലധികം സൈനികരെയും നാവികരെയും വ്യോമനിരീക്ഷകരെയും വിന്യസിച്ചെന്ന് അമേരിക്ക. പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സംഘർഷ മേഖലയിൽ എത്തിയെന്നും യു എസ് അവകാശപ്പെടുന്നു. യുഎസ് സെൻട്രൽ കമാൻഡ് ആണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഇറാൻ തീരത്ത് നിന്ന് വരുന്ന എല്ലാ കപ്പലിനെയും ശക്തമായി തടയുമെന്ന് യുഎസ് പറഞ്ഞു. ഹോർമൂസ് ഉപരോധ രേഖ മറിക്കടക്കാൻ അമേരിക്ക ഒരു കപ്പലിനെയും അനുവദിച്ചിട്ടില്ലെന്നും യുഎസ് കമാൻഡ് അവകാശപ്പെട്ടു. ഉപരോധത്തിൻ്റെ ആദ്യ 24 മണിക്കൂറിൽ ഒരു കപ്പൽ പോലും ഹോർമൂസ് കടന്നില്ലെന്നാണ് യുഎസിൻ്റെ അവകാശവാദം.




