പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ…ഷാഫിയെ ഉന്നംവെച്ച് ടി പി രാമകൃഷ്ണൻ

ഷാഫി പറമ്പിലിൽ എം പിയെ ഉന്നംവെച്ച് ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. കെ മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത്തരം ആരോപണം ഉയർന്നിരുന്നില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ മണ്ഡലത്തിൽ ഉണ്ടെന്നും അതിൻ്റെ ഉത്തരവാദി ആരാണെന്ന് കോൺ​ഗ്രസിന് അറിയാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പേരാമ്പ്ര ഉൾപ്പെടുന്ന വടകര ലോക്സഭാ മാണ്ഡലത്തിൽ ഷാഫി പറമ്പിൽ ആയിരുന്നു മത്സരിച്ചത്.

Related Articles

Back to top button