‘നോ പ്രോബ്ലം! ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകളെ സഹായിക്കാം

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി തടയുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യക്ക് വാഗ്ദാനവുമായി ഇറാൻ. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും ഇന്ത്യയിലേക്കുള്ള കപ്പലുകളെ നാവിഗേഷനിൽ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇറാൻ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ ടാങ്കറുകൾക്ക് ടോൾ ഈടാക്കുമെന്ന വാർത്തയും ഇറാൻ നിഷേധിച്ചു. ഇറാനും ഇന്ത്യയും ഒരേ താൽപ്പര്യങ്ങൾ പങ്കിടുന്നവരാണെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇരു രാജ്യങ്ങളും ശക്തമായ ബന്ധം നിലനിർത്തുന്നുണ്ടെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പത്രസമ്മേളനത്തിൽ പറഞ്ഞു.



