എയർപ്പോർട്ട് റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈക്ക് തെന്നിമറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ 21കാരനായ യുവാവ് മരിച്ചു. വെങ്ങോല കുറ്റിപ്പാടം (പുളിയാമ്പിള്ളി) കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. രണ്ട് സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായിരുന്നു ഇഖ്ബാൽ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാൽ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.

Related Articles

Back to top button