തുടർച്ചയായി പത്ത് തവണ പീഡിപ്പിച്ചു; സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പതിനാറുകാരി

സർക്കാർ ആശുപത്രിയിലെ ഡോക്ടർ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന പരാതിയുമായി പതിനാറുകാരി. അജ്മീറിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പെൺകുട്ടി ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. സംഭവം അറിയിച്ച ഇ-മിത്ര ഓപ്പറേറ്ററും പിന്നീട് തന്നെ പീഡിപ്പിച്ചുവെന്നും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇരയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



