കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം…. സിപിഐഎം നേതാക്കള്‍ക്ക് എതിരെ പരാതി…

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സിപിഐഎം നേതാക്കൾക്ക് എതിരെ പോലീസിൽ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, എ എ റഹീം എം പി എന്നിവർക്ക് എതിരെയാണ് പരാതി.
യൂത്ത് കോൺഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് പരാതി നൽകിയത്. കുന്നംകുളം പോലീസിലാണ് പരാതി നൽകിയത്. പോക്സോ , ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 13 ദിവസം തന്റെ വീട്ടിൽ ഈ പെൺക്കുട്ടിയെ അനധികൃതമായി താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്.




