‘ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിച്ചാൽ ജി സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തും…സജി ചെറിയാൻ

ആലപ്പുഴ: ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ ജി സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി മന്ത്രി സജി ചെറിയാന്‍. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വര്‍ഗവഞ്ചകനും ചതിയനുമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്റെ വീട്ടിലെ തേങ്ങയിട്ടിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതെല്ലാം ഉണ്ടാക്കിയതെന്നും ഒരാള്‍ തകരാവുന്നതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂര്‍ കൊണ്ടാണ് ജി സുധാകരന്‍ വലതുപക്ഷമായതെന്നും സജി ചെറിയാന്‍ പരിഹസിച്ചു.

‘ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തും. നഷ്ടപ്പെടുത്താന്‍ ഒന്നുമില്ല. കൃഷ്ണപ്പിളള സ്മാരകം തകര്‍ത്തെന്നാണ് എന്നെക്കുറിച്ച് ആരോപണം. തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ. ഞാന്‍ സുധാകരന്റെയും സുധാകരന്‍ എന്റെയും നിഴലായി നിന്ന കാലമാണത്. മര്യാദകെട്ട വര്‍ത്തമാനമാണത്. ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ? ജി സുധാകരനാണ് സ്മാരകം കത്തിക്കാന്‍ പോയതെന്ന് ഞാന്‍ പറഞ്ഞാലോ? എന്താണ് ജി സുധാകരന്‍, ആരാണ് ജി സുധാകരന്‍ എന്ന് ഞങ്ങള്‍ക്ക് പറയേണ്ടിവരും. കെ സി വേണുഗോപാല്‍ ആലപ്പുഴ കടലില്‍ ചാടി ചാകേണ്ടിവരും. ആറുമാസത്തിനുളളില്‍ ജി സുധാകരനെ തളളിപ്പറഞ്ഞില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ. ഞങ്ങളത് അനുഭവിച്ചതല്ലേ. സുധാകരന്‍ ജയിച്ചാലും തോറ്റാലും കെ സി വേണുഗോപാലിന്റെ അന്ത്യമാണ്. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ഇല്ലാത്ത ആവേശം ജി സുധാകരന് വേണ്ട’: സജി ചെറിയാന്‍ പറഞ്ഞു.

Related Articles

Back to top button