കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്…മോക്ക് പോളിങ് ആരംഭിച്ചു…

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്.രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.മോക്‌പോളിങ് ആരംഭിച്ചു.

883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.

Related Articles

Back to top button