ബൈക്കും കാറും കൂട്ടിയിടിച്ചു മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം…

ആലപ്പുഴ : അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button