എന്‍ എം വിജയൻ്റെ മരണത്തില്‍ കോണ്‍ഗ്രസിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല…..ടി മുഹമ്മദ്…

സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിനെതിരെ വിവാദ വെളിപ്പെടുത്തലുമായി യുഡിഎഫ് നേതൃത്വം. എൻ എം വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു.
അന്വേഷണം നടത്തിയാൽ ഗാന്ധി സ്ക്വയറിൽ സത്യാഗ്രഹം ഇരിക്കുന്നവരായിരിക്കും ആദ്യം ഉൾപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. വിജയൻ്റെ മരണത്തിൽ കോൺഗ്രസിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല. ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണം നിലവിൽ പുറത്തുവന്ന കാര്യങ്ങളല്ലയെന്നും ടി മുഹമ്മദ് പറഞ്ഞു. എൻ എം വിജയൻ്റെ മരണത്തിൽ പോലീസ് കോടതിയിൽ നൽകിയ ആത്മഹത്യാ കുറിപ്പ് പുറത്തുവിടാൻ തയ്യാറാകണം. കോടതി പ്രതിയെന്ന് തീരുമാനിക്കും വരെ ഐ സി ബാലകൃഷ്ണൻ കുറ്റക്കാരനല്ലെന്നും മുഹമ്മദ് വ്യക്തമാക്കി.



