ട്രിവാൺഡ്രം റോയൽസ് പോയിന്റ് പട്ടികയിൽ…

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്ലേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദാണ് കളിയിലെ താരം.ഏരീസ് കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 126/7, ട്രിവാൺഡ്രം റോയൽസ് 17.1 ഓവറിൽ 127/3.



