ബാറുകളിലെ പണപ്പിരിവ്…കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് സസ്‌പെന്‍ഷന്‍…

കോട്ടയം: കോട്ടയത്ത് ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയതില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അശോക് കുമാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ തന്നെ മുന്നിലിരുത്തി കൈക്കൂലിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഓര്‍മിപ്പിച്ചിരുന്നു. കോട്ടയത്തെ മാസപ്പടിക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

Related Articles

Back to top button