‘ഞാനിപ്പോഴും‌ സഖാവ് തന്നെ…പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല…പി കെ ശശി

താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശി. പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് അല്ലാതായിരിക്കാൻ തനിക്ക് കഴിയില്ല. ഒരു യുഡിഎഫ് നേതാവുമായും താൻ ചർച്ച നടത്തിയിട്ടില്ല. പിന്തുണയുമായി യുഡിഎഫ് ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും പികെ ശശി മിസിസ് ആൻറ് മിസ്റ്റർ സവാരിഗിരിഗിരിയിൽ പറഞ്ഞു.

പിണറായിയുമായി ഉള്ളത് വ്യക്തിപരമായ വൈകാരിക ബന്ധമാണെന്ന് പികെ ശശി പറഞ്ഞു. അദ്ദേഹം എന്തുപറഞ്ഞാലും തള്ളി പറയില്ല. പാർട്ടിക്ക് അകത്ത് കാര്യങ്ങൾ ശ്രദ്ധിക്കാൻ പിണറായി വിജയന് കഴിയേണ്ടതായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം സംസ്ഥാനനേതൃത്വമാണെന്ന് പികെ ശശി കുറ്റപ്പെടുത്തി.

Related Articles

Back to top button