യാത്രക്കിടെ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി..

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രക്കിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാർ ബസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ അശോകന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ യാത്രക്കാരന് ഹൃദ്രോഗമാണെന്ന് തിരിച്ചറിച്ചു. തുടർന്ന് അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് ജീവന്‍ രക്ഷിക്കുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിനാലാണ് യാത്രികന്റെ ജീവൻ തിരിച്ച് കിട്ടിയത്. ഒമേഗ എന്ന ബസ്സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കരനെ രക്ഷിച്ചത്. ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാരന് അടിയന്തിര ചികിത്സ നൽകി.

Related Articles

Back to top button