വികസനം അട്ടിമറിക്കുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കരുത്…. തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിണറായിയുടെ മറുപടി

കേരളത്തിലെ ഭരണത്തെയും വികസനത്തെയും വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കേരളത്തെ അവഹേളിക്കുന്നതാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹത്തെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കേരളത്തിൽ അഴിമതിയും ഭരണപരാജയവുമാണെന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വികസന വിരുദ്ധരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ കിടപ്പാടങ്ങൾക്ക് മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ചാണ് രേവന്ത് റെഡ്ഡി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നത് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ കണക്കുകൾ പരിശോധിക്കാൻ തെലങ്കാന മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനമാണ് കേരളത്തിൽ നടക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ രേവന്ത് റെഡ്ഡിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.വികസനം അട്ടിമറിക്കുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കരുത്…. തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിണറായിയുടെ മറുപടി

Related Articles

Back to top button