‘സ്വർണം കട്ടവനാരപ്പ….’ അടൂരിൽ പാട്ടുമായ് ബിഹാറിലെ പ്രായം കുറഞ്ഞ എംഎൽഎ മൈഥിലി താക്കൂർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിഹാറിലെ ബിജെപി എംഎൽഎ പാട്ടുപാടിയാണ് പ്രചരണ രംഗത്ത് സജിവമായത്. കൊല്ലത്ത് നടന്ന സ്ഥാനാർത്ഥി പ്രചാരണ യോഗത്തിൽ സ്വർണം കട്ടവനാരപ്പ എന്ന പാരഡി ഗാനമാണ് മൈഥിലി പാടിയിത്. ഇത് സോഷ്യൽ മീഡിയയിൽ നിലവിൽ വൈറലാണ്. ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് ഗായിക കൂടിയായ മൈഥിലി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായി അലിനഗറിൽ നിന്നാണ് മൈഥിലി വിജയിച്ച് കയറിയത്. ആദ്യമായാണ് ബിജെപിക്ക് ഈ മണ്ഡലത്തിൽ ഒരു എംഎൽഎയെ ലഭിച്ചത് എന്നതും വലിയ വാർത്തയായിരുന്നു.

Related Articles

Back to top button