78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ്… ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ഉത്സവസമ്മാനം

ഉത്തരേന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി റെയിൽവേ ജീവനക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ ബോണസ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ദുർഗാപൂജ, ദസറ തുടങ്ങിയ പ്രധാന ഉത്സവങ്ങൾക്ക് മുമ്പായി ജീവനക്കാർക്ക് ബോണസ് നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം വേഗത്തിലാക്കുമെന്നാണ് റിപ്പോർട്ട്. ഉത്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ബോണസോ ജനറൽ ബോണസോ ആയിരിക്കും നൽകുകയെന്നാണ് വിവരം.

റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനായി സെപ്റ്റംബറിൽ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി 1,865.68 കോടി രൂപ അനുവദിച്ചിരുന്നു. ഇനി കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ 10,91,146 റെയിൽവേ ജീവനക്കാർക്ക് ബോണസിന്റെ പ്രയോജനം ലഭിക്കും.

സാധാരണയായി ദുർഗാപൂജ, ദസറ തുടങ്ങിയ ഉത്സവങ്ങൾക്ക് മുന്നോടിയായാണ് റെയിൽവേ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുന്നത്. ഇത്തവണയും ഇതേ രീതിയിൽ ഉത്സവകാലത്തിന് മുമ്പായി തുക ജീവനക്കാരിലേക്ക് എത്തിക്കാനാണ് നീക്കം.

പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന്റെ ഭാഗമായി 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുക. നിലവിലുള്ള കണക്കുകൂട്ടൽ രീതി പ്രകാരം 78 ദിവസത്തെ വേതനപരിധിയിൽ പ്രതിമാസം 7,000 രൂപ എന്ന അടിസ്ഥാനത്തിലാണ് വാർഷിക ബോണസ് കണക്കാക്കുന്നത്.

Related Articles

Back to top button