മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ല

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ. മലപ്പുറം ജില്ലയിൽ രണ്ടാമത് മെഡിക്കൽ കോളേജിന് സ്കോപ്പ് ഇല്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളേജ് വേണം എന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് കേന്ദ്ര അനുമതിയോടെയാണ് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 100 മെഡിക്കൽ സീറ്റ് കൂടുതലായി കേന്ദ്രം അനുവദിച്ചിരുന്നു. ഇതാണ് തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



