രഞ്ജിത്തിനെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയം…ബോബി കുര്യനേയും ശാലിനിയേയും ചോദ്യം ചെയ്യും…

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കും. പരാതിക്കാസ്പദമായ കൃത്യം നടന്ന കാരവന്‍ തിരിച്ചറിഞ്ഞു. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.



