മയക്കുമരുന്ന് കേസുകളിൽ ഇളവില്ല; ‘ചെറിയ അളവിലും കാപ്പ ചുമത്താം

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതികൾക്കെതിരെ കാപ്പ (KAAPA) നിയമപ്രകാരം നടപടിയെടുക്കാമെന്ന് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഉത്തരവിട്ടു. കുറഞ്ഞ അളവിൽ ലഹരിമരുന്ന് പിടികൂടിയാൽ കാപ്പ ചുമത്താനാവില്ലെന്ന 2024-ലെ മുൻ ഉത്തരവ് തെറ്റാണെന്ന് കോടതി വിലയിരുത്തി. ലഹരിയുടെ അളവ് നോക്കിയല്ല, അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതം പരിഗണിച്ചാണ് നടപടി വേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി

Back to top button