‘ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത്…പി സി ജോർജ്…

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദ​ഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹനസമിതി അം​ഗവുമായ പി സി ജോർജ്. കുറച്ച് പിതാക്കന്മാർ കോൺ​ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്.

അവർ ഇതിനപ്പുറത്തെ വർത്തമാനം പറയുമെന്നും പി സി ജോർജ് ആരോപിച്ചു. താൻ ഇതും പരി​ഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരി​ഗണിക്കില്ല. കുറച്ച് പിതാക്കന്മാർ ഊളത്തരം പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും പിസി ജോർജ് രൂക്ഷ വിമർശനം നടത്തി. നിയമഭേദ​ഗതിയിൽ ആർക്കും ആശങ്ക ആവശ്യമില്ലെന്നും പിസി പറഞ്ഞു.

Related Articles

Back to top button