കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണം’… റിയാസ്

ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡ് നടന്നു, മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി ചോദിച്ചിട്ടില്ല. മൊഴിപ്പകർപ്പൊക്കെ അവരുടെ കൈയിൽ കാണുമല്ലോ.

വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ എന്തിന് തിരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. ‘നമ്മൾ ബേപ്പൂർ’ എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ട്, അതിൽ വിവിധ മേഖലകളിലുള്ള ആളുകളുമുണ്ട്. എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എന്നാൽ എല്ലാറ്റിനോടും മിണ്ടാതിരിക്കാനാകില്ല.

Related Articles

Back to top button