ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്തത്തിന് പിന്നിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ജി സുധാകരന്റെ ആരോപണം….മറുപടിയുമായി സജി ചെറിയാൻ…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി പത്തുനാൾ മാത്രം ബാക്കി നിൽക്കെ പ്രചാരണങ്ങൾ ശക്തമാക്കുകയാണ് മുന്നണികൾ. ഇതിനിടെ ഡീൽ ആരോപണങ്ങൾക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നു മറ്റൊരു പ്രധാന വിഷയം. സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്നാണ് ജി സുധാകരൻ ആരോപിച്ചത്. ഇതോടെ വിഷയം സജീവമായി ചർച്ച ചെയ്യുകയാണ് ബിജെപിയും കോൺഗ്രസും. സ്മാരകം തകർത്ത കേസ് സജി ചെറിയാന് വേണ്ടി രമേശ് ചെന്നിത്തല അട്ടിമറിച്ചുവെന്നാണ് ഹരിപ്പാട്ട് എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പ്രതികരിച്ചത്. എന്നാൽ രമേശ് ചെന്നിത്തല അങ്ങനെ ചെയ്യുന്ന ആളല്ല എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സജി ചെറിയാൻ. സിപിഎം കുറ്റക്കാരെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നില്ലേയെന്നും അന്ന് പാർട്ടിയുടെ നേതാവ് ജി സുധാകരൻ ആയിരുന്നില്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. ജി സുധാകരൻ അറിയാതെ ഒന്നും നടക്കില്ല എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

Related Articles

Back to top button