അടുത്ത തിരഞ്ഞെടുപ്പിൽ ജീവനോടെ ഉണ്ടെങ്കിൽ ഇനിയും മത്സരിക്കുമെന്ന് യുട്യൂബർ ‘ചെകുത്താൻ’…

അടുത്ത തിരഞ്ഞെടുപ്പിൽ ജീവനോടെ ഉണ്ടെങ്കിൽ ഇനിയും മത്സരിക്കുമെന്ന് തിരുവല്ലയിലെ സ്വതന്ത്ര സ്ഥാനാര്ത്ഥി യുട്യൂബർ ചെകുത്താൻ എന്ന അജു അലക്സ്. ചിലർ ചോദിക്കുന്നു താൻ ശെരിക്കും മത്സരത്തിൽ ഉണ്ടോയെന്ന്. ബലൂൺ ആണ് ചിഹ്നം. ആരോടും മത്സരത്തിനല്ല. ഒരു സുതാര്യമായ ഭരണ സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിന് അധികാര പദവികൾ ആവശ്യമായത് കൊണ്ട്, അതിലേക്കു എത്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മത്സരിച്ച് അവിടെ എത്തി ഉദ്ദേശിച്ച കാര്യം നടത്താൻ ശ്രമിക്കുകയാണെന്ന് അജു അലക്സ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തന്റെ സവിശേഷമായ ‘റോസ്റ്റിംഗ്’ ശൈലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും അതിലധികം വിമർശകരെയും സമ്പാദിച്ച വ്യക്തിയാണ് അജു അലക്സ്. സിനിമ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ അദ്ദേഹത്തിന്റെ രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. പലപ്പോഴും നിയമപരമായ നടപടികളും പൊലീസ് കേസുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ‘
യഥാർത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദം’ എന്നതാണ് അജു അലക്സിന്റെ പ്രധാന പ്രചാരണ വാചകം. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, സാധാരണക്കാരന്റെ യഥാർത്ഥ ആവശ്യങ്ങൾ നിയമസഭയിൽ എത്തിക്കാൻ ഒരു സ്വതന്ത്ര ശബ്ദത്തിന് മാത്രമേ കഴിയൂ എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. പാരന്പര്യ രാഷ്ട്രീയ ശൈലികളോട് കലഹിക്കുന്ന ഒരു വിഭാഗം യുവാക്കളുടെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ യൂട്യൂബർ.



