മറ്റൊരു പാർട്ടിയുടെ ചിഹ്നമെന്ന് ഭരണാധികാരി; കെ.കെ. രമയ്ക്ക് ഫുട്ബോൾ ചിഹ്നം അനുവദിച്ചില്ല, പകരം…

വടകര നിയമസഭാ മണ്ഡലത്തിലെ ആർഎംപി സ്ഥാനാർത്ഥി കെ.കെ. രമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം സംബന്ധിച്ച് തർക്കം തുടരുന്നു. താൻ ആവശ്യപ്പെട്ട ‘ഫുട്ബോൾ’ ചിഹ്നം അനുവദിക്കാനാവില്ലെന്ന ഭരണാധികാരിയുടെ നിലപാടാണ് ആർഎംപിക്ക് തിരിച്ചടിയായത്. ഈ ചിഹ്നം ഗോവയിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണാധികാരി അപേക്ഷ നിരസിച്ചത്.

കഴിഞ്ഞ തവണയും രമ മത്സരിച്ചിരുന്നത് ഇതേ ചിഹ്നത്തിലായിരുന്നു. ആർഎംപി സ്ഥാനാർത്ഥികളെല്ലാം ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിക്കാറുള്ളത്. ഇതേ ചിഹ്നം ആവശ്യപ്പെട്ടാണ് കെ കെ രമ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചിരുന്നത്. നിലവിൽ ടെലവിഷൻ ചിഹ്നമാണ് കെ കെ രമയ്ക്ക് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ ചിഹ്നം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ല.

Related Articles

Back to top button