രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനും ഇന്ത്യയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുമായാണ് യോഗം. നാളെ വൈകിട്ട് 6.30ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് യോഗം.

വിതരണ ശൃംഖലകൾ, ഊർജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ എന്നിവയുൾപ്പെടെയുള്ള മുൻകരുതൽ നടപടികളിലായിരിക്കും യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകോപിത പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത സഹകരണം ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

Related Articles

Back to top button