മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്മാറിയേക്കും… യുഡിഎഫ് നേതൃത്വം ചർച്ച നടത്തിയെന്ന് സി.പി.എ ലത്തീഫ്

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചേക്കും. യുഡിഎഫ് നേതൃത്വം ബന്ധപ്പെട്ടെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി.പി.എ ലത്തീഫ്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് സംബന്ധിച്ച് പുനരാലോചനക്ക് സാധ്യത ഉണ്ട്. യുഡിഎഫ് അവരുടെ സമീപനത്തിൽ മാറ്റം വരുത്തട്ടെ. സ്ഥാനാർഥിയെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം ബന്ധപ്പെട്ടുവെന്നും ലത്തീഫ് വ്യക്തമാക്കി.

ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ട്. ബിജെപിയുടെ തോൽവി ഉറപ്പാക്കേണ്ടത് എസ്ഡിപിഐയുടെ മാത്രം ബാധ്യത അല്ല. ബിജെപിക്ക് വിജയ സാധ്യതയില്ലാത്ത മത്സരിക്കാൻ ആണെങ്കിൽ ബംഗ്ലാദേശിൽ പോകേണ്ടിവരും. വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി സബാഹ് ഉൾപ്പെടെ ഇത്തവണ പിന്തുണ അഭ്യർത്ഥിച്ചു.

കഴിഞ്ഞ തവണ താനൂരിൽ വി.അബ്ദുറഹിമാനെ പിന്തുണച്ചു. കഴിഞ്ഞതവണ പിന്തുണ നൽകിയെന്ന് കരുതി എല്ലായ്പ്പോഴും പിന്തുണ നൽകണമെന്നില്ല. ഇത്തവണ ആരെ പിന്തുണക്കും എന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ലത്തീഫ് പറഞ്ഞു.

എസ്ഡിപിഐ മത്സരിക്കാത്ത ഇടങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കാം. എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിച്ചാൽ മതേതര വോട്ടുകൾ ഭിന്നിക്കുമെന്നാണ് പാണക്കാട് തങ്ങൾ പറഞ്ഞത്. എസ്ഡിപിഐ വോട്ടുകൾ മതേതരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button