അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛൻ്റെ വീട്ടുകാർ….

കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. ചൈൽഡ് ലൈനാണ് വിവരം കൊടുവള്ളി പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ മൊഴി എടുത്തപ്പോൾ പരാതി ഇല്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നാണ് സംഭവത്തിൽ പൊലീസ് വിശദമാക്കുന്നത്.



