നാളെ യുഡിഎഫ് ഹർത്താൽ…

കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. ശ്രീകണ്ഠാപുരത്തെ സിപിഎം-കോൺഗ്രസ് സംഘർഷത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട്6 വരെയാണ് ഹർത്താൽ. നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണനെ ഡിവൈ എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.



