മർച്ചന്റ് നേവിയിലെ ഉയർന്ന ശമ്പള ജോലി; പിന്നാലെ..

മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷ നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ ഏലംകുളം സ്വദേശി അറസ്റ്റില്‍. പെരിന്തല്‍മണ്ണ ഏലംകുളം കൊലോത്തൊടി സ്വദേശി മുഹമ്മദ് അബ്ദുല്‍ മുബീന്‍ (38) ആണ് പൊന്നാനി പൊലീസിന്റെ പിടിയിലായത്. പൊന്നാനി സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൈസൂരില്‍ പ്രതിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭരത് ഗ്രൂപ്പ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മര്‍ച്ചന്റ് നേവിയില്‍ ജോലി നേടുന്നതിനാവശ്യമായ വിവിധ കോഴ്സുകള്‍ സ്ഥാപനത്തില്‍ പഠിപ്പിക്കുമെന്നും തുടര്‍ന്ന് പ്രമുഖ ഷിപ്പിങ് കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്.

Related Articles

Back to top button