കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ആക്രമണത്തിൽ..

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയെ അയച്ചവർ ആരായാലും വളരെ വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. ഇതുസംബന്ധിച്ച് ഇസ്രായേൽ അന്വേഷണം നടത്തിവരികയാണെന്നും നെതന്യാഹു വ്യക്തമാക്കി. പൈലറ്റായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ചു വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായോ എന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം




