കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണം…..7 പേർക്ക് പരുക്കേറ്റു…കടപ്പുറത്ത് ജാഗ്രത…

കീഴൂർ കടപ്പുറത്ത് പേപ്പട്ടി കടിച്ച് ഏഴ് പേർക്ക് പരുക്ക്. കീഴൂർ കടപ്പുറത്ത് കാലിന് മുടന്തുള്ള നായയുടെ ആക്രമണത്തിൽ നാല് മത്സ്യത്തൊഴിലാളികളും മൂന്ന് കുട്ടികൾക്കും നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റവരെ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് നായയെ പിടികൂടുന്നതിനായി യുവാക്കൾ സംഘടിച്ച് കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തിരച്ചിൽ നടത്തി. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു യുവാവിനും കൂടി കടിയേൽക്കുകയുണ്ടായി.

നായ ഇപ്പോഴും പ്രദേശത്ത് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കുട്ടികളും നാട്ടുകാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നായയെ സ്വയം പിടികൂടാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുന്നതാണ് സുരക്ഷിതം. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ അടിയന്തരമായി ഇടപെട്ട് നായയെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Related Articles

Back to top button