ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം…പിടികൂടിയപ്പോൾ ജീവനൊടുക്കാൻ ശ്രമിച്ചു…

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനെതിരെ കേസ്. സംഭവം കണ്ട് ക്ഷേത്രം ജീവനക്കാർ തഞ്ഞപ്പോൾ പ്രകോപിതനായ ഇയാൾ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. പോക്കറ്റിൽ സൂക്ഷിച്ച സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി.
രക്തം വാർന്നു അവശനിലയിലായ ഇയാളെ തിരുവല്ലം പൊലീസ് എത്തി ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയക്കു ശേഷം ഇയാൾ തുടർ ചികിത്സയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പുരുഷ നേഴ്സിഭ് വിഭാഗം അസിസ്റ്റന്റാണ്.



