തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് അപകടം…കാറിന് തീപിടിച്ചു…

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിൽ രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം നടന്നത്. പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു.



